Latestകണ്ണൂര്‍

അമൃത് ഭാരത് എക്‌സ്പ്രസിന് 3 സ്റ്റോപ്പുകൾ അനുവദിച്ചു

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.16329 നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടും. 16330 മംഗളൂരു ജങ്ഷന്‍ -നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ടിന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.