സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി
തിരുവനന്തപുരം പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.ഇതിന് ആവശ്യമായ പണം സർ ക്കാർ നൽകും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയാറാക്കി റിപ്പോർട്ട് നല്കാനും നിര്ദേശം നല്കിയിട്ടുണ്ട്.ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ കമ്പനികള്‍ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്
