Latestദേശീയം

വൈഫൈ വിച്ഛേദിച്ചതിനെ ചൊല്ലി തര്‍ക്കം: മകൻ അമ്മയെ കൊലപ്പെടുത്തി

ജയിപ്പൂർ:വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മക‍ൻ അമ്മയെ കൊന്നു. നവീൻ സിംഗ് (31) ആണ് അറസ്റ്റിലായത്.സന്തോഷ് (51) ആണ് മക‍ൻ കൊലപ്പെടുത്തിയത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

വൈഫൈ സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അമ്മയെ കഴുത്തുഞെരിച്ചതിന് ശേഷം പിന്നീട് മരത്തടി കൊണ്ട് തലയില്‍ പല തവണ അടിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയവേ മരിച്ചു.മകൻ മയക്കുമരുന്നിന് അടിമയാണെന്ന് അച്ഛൻ ലക്ഷ്മണ്‍ പറഞ്ഞു. ബിരുദധാരിയായ നവീൻ മുൻപ് ജെൻപാക്റ്റ് കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ കുറച്ചു കാലമായി തൊഴിലില്ല. തൊഴിലില്ലായ്മയും മയക്കുമരുന്ന് ഉപയോഗവും വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാകാൻ ഇടയായെന്ന് അച്ഛൻ പറഞ്ഞു