കാസർഗോഡ് ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റു; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
വീട്ടിലെ ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പെർളയ്ക്കടുത്തുള്ള ശിവഗിരി സ്വദേശിയായ ധനരാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
വീട്ടിലെ ഫാൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ധനരാജിന് അബദ്ധത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടൻ തന്നെ എണ്മകജെ ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസില്‍ കാസർകോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിവഗിരി സ്വദേശികളായ കൃഷ്ണ നായിക് – ഗിരിജ ദമ്പതികളുടെ മകനാണ് ധനരാജ്. ഭാര്യ: ദീപ.മക്കള്‍: നിശ്മിത, വിജിത്. സഹോദരങ്ങള്‍: മോഹൻ, കമലാക്ഷി, മോഹിനി.
