Latestദേശീയം

കുട്ടികളില്ല; 42കാരിയെ ചാണകം കൂട്ടിയിട്ട് കത്തിച്ച്‌ ഭർതൃവീട്ടുകാർ

വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞും കുട്ടികളില്ല. 42കാരിയെ ചാണകം കൂട്ടിയിട്ട് കത്തിച്ച്‌ ഭർതൃവീട്ടുകാർ.രാജസ്ഥാനിലെ ദീഗ് ജില്ലയില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സരള ദേവി എന്ന 42കാരിയാണ് കൊല്ലപ്പെട്ടത്. പാതി കത്തിക്കരിഞ്ഞ 42കാരിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭർതൃവീട്ടുകാരും അയല്‍വാസികളും മർദ്ദിക്കുകയും ചെയ്തു. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഏറെക്കാലമായി സഹോദരി ഭർത്താവിന്റെ വീട്ടില്‍ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്നാണ് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

2005ലാണ് അശോകുമായി സരള ദേവിയുടെ വിവാഹം കഴിഞ്ഞത്. സരള ദേവിയുടെ ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃ മാതാവ് രാജ്വതി, ഭർതൃ സഹോദരി ഭർത്താവായ ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെയാണ് വിക്രാന്ത് പരാതി നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പകുതി കത്തിയ സരളയുടെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തേക്ക് എത്തിയ പൊലീസുകാരെ നാട്ടുകാരും സരള ദേവിയുടെ ഭർതൃവീട്ടുകാരും ചേ‍ർന്ന് തടഞ്ഞു.