സ്വർണ വിലയിൽ വർധന
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ മുന്നേറ്റം. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം 13,775 രൂപയിലും പവന് 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,180 ഡോളർ നിലവാരത്തിലാണ് സ്വർണം ട്രേഡ് ചെയ്യുന്നത്. ആഗോള സ്വർണവിലയിലെ മാറ്റങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ഡോളറിന്റെ ശക്തി, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവയിലെ മാറ്റങ്ങളാണ് പ്രധാനമായും സ്വർണ വിലയെ സ്വാധീനിക്കുന്നത്.
