കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ഇരിട്ടി: കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി (92) ആണ് മരിച്ചത്. കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.
ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു.
ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത. സംസ്കാരം: ഞായറാഴ്ച രാവിലെ 10ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
