ട്രാക്ക് പരിപാലനം: ട്രെയിൻ സർവീസുകളിൽ മാറ്റം
കണ്ണൂർ: തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് പരിപാലന ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
ഞായറാഴ്ച ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ കണ്ണൂർ എക്സ്പ്രസ്, 21ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 22633 തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ വഴിമധ്യേ 30 മിനിറ്റ് നിയന്ത്രിക്കും.
3, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 1 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് വഴി മധ്യേ ഒരു മണിക്കൂർ നിയന്ത്രിക്കും.
ഇതേ തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന 16306 കണ്ണൂർ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
