ചക്കരക്കല്ലില്‍ CPIM പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവ്
കണ്ണൂര്‍: ചക്കരക്കല്ലിലെ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും 1,35,000 രൂപ പിഴയും വിധിച്ച് കോടതി. രണ്ട് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് പതിമൂന്നര വര്‍ഷം തടവും 75000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകന്‍ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിധി.
ബിജെപി പ്രവര്‍ത്തകരായ കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പില്‍ ഹൗസില്‍ കെ വി സിനോജ്, ഏച്ചൂര്‍ അങ്കണവാടിക്കടുത്ത് അയ്യപ്പന്‍ മല ചടയന്‍ ഹൗസില്‍ സി ലെനീഷ്, ചെമ്പിലോട് കോവില്‍ കോരന്‍ നായര്‍ മയൂരം ഹൗസില്‍, കെ ശിഷിര്‍, സഹോദരന്‍ ഷിരോണ്‍, ചെമ്പിലോട് കോവില്‍ പാറക്കല്‍ ഹൗസില്‍ സി കെ ഷനില്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് റൂബി കെ ജോസ് ആണ് ശിക്ഷ വിധിച്ചത്.
