Latestകേരളം

‘ലൈഫ് പദ്ധതി തുടരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു.

ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.