‘പരസ്പര കൂടിയാലോചന നടക്കുന്നില്ല’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്
ന്യൂഡല്‍ഹി: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. പരാതി നല്‍കിയെന്ന് അറിയിച്ച അടൂര്‍ പ്രകാശ് മറ്റ് ചോദ്യങ്ങളില്‍ പ്രതികരിച്ചില്ല. യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
