ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ
കാസർകോട്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ആർഎസ്എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗതെത്തിയത്. എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്., എ.ഐ.എസ്.എഫ്. എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ ഉപരോധ സമരം. ഇന്നും നാളെയുമാണ് സെമിനാർ.
