കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതൻ പുറത്തേയ്ക്ക്
കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. ആര് സുഗതനെ ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സുഗതന്റെ ഭാര്യ അശ്വതി ജി.ആർ. സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു കോടതി വിധി പറഞ്ഞത്.
‘Known rowdy’ ആയി മുദ്രകുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവും അതിന് അംഗീകാരം നൽകിയ സർക്കാർ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. തടവുകാരൻ സർക്കാരിന് നൽകിയ നിവേദനങ്ങൾ സ്വതന്ത്രമായി പരിഗണിക്കാതെ, കാപ്പ അഡ്വൈസറി ബോർഡിന്റെ റിപ്പോർട്ടിനായി സർക്കാർ കാത്തിരുന്നത് ഭരണഘടനയുടെ അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. തടങ്കൽ ഉത്തരവിന് അടിസ്ഥാനമാക്കിയ അവസാന കേസിൽ ഹൈക്കോടതി തടവുകാരന് മുൻകൂർ ജാമ്യം നൽകിയിരുന്നു
