‘ഞാനറിയാതെ എയിംസ് അനുവദിക്കില്ല;;സുരേഷ് ഗോപി
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി. എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും. വിശദീകരിച്ചു മടുത്തെന്നും കേന്ദ്രമന്ത്രി
എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും . സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു
