കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍
കൊച്ചി: കളമശേരിയില്‍ യുവതിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. സംഭവശേഷം ഒളിവില്‍പോയ യുവതിയും യുവാവുമാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനി അമ്മു, സഞ്ജു എന്നിവരാണ് പിടിയിലായത്.
സ്പായില്‍ ജോലിനല്‍കാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജില്‍വെച്ച് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയശേഷം ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ ഒക്ടോബര്‍ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു. സഞ്ജു ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. സ്പായുടെ ഉടമയായ ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും നേരത്ത അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ലോഡ്ജില്‍നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
