പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു ഫാത്തിമ. ഇന്നലെ രാവിലെ 9 മണിക്കാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റിയത്. പിന്നീട് ബന്ധുക്കള്‍ക്ക് ഒരു വിവരവും നല്‍കിയില്ല. ഒടുവില്‍ രാത്രിയോടെ രോഗി മരിച്ചെന്ന് അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം.
