തിരുവനന്തപുരത്ത് പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം.പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കല്‍ സ്വദേശിയായ സന്ദീപാണ് മരിച്ചത്.വീട്ടില്‍ വച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പാമ്പ് കടിച്ചത്. സന്ദീപ് മറ്റൊരിടത്ത് വച്ച് പിടികൂടിയ പാമ്പുമായി വീട്ടില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവാവിന് പാമ്പുകടിയേറ്റത്.
പരിക്കേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
