തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി
തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്.
ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
