Latestകേരളം

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്.

ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരായ 17 പ്രതികള്‍ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.