Latestകേരളം

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി

കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതി ബീച്ച് ആശുപത്രി വളപ്പിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ 12ാം അതിഥിയെത്തി. കരുതൽ കരങ്ങളിലേക്ക് 7 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി.‌

ബുധനാഴ്ച വൈകീട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘നേത്ര’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി വ്യക്തമാക്കി