രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.
മെട്രോ ട്രെയിനുകള്‍ക്ക് സമ്പൂര്‍ണ നിരോധനം പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിടരുത്. മെട്രോ നിയന്ത്രണം പൊതുജനങ്ങളെ അറിയിക്കണം. യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
