Latestകേരളം

ദത്ത് വിവാദം; മുൻ‌കൂർ ജാമ്യാപേക്ഷയുമായി അനുപമയുടെ അച്ഛനടക്കം ആറ് പ്രതികൾ

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പ്രതികളും മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

കേസിൽ ആറുപേരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് നല്കാൻ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പടെ ആറുപേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.