Latestലോകം

യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം

കീവ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി  തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂർ തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകൻ സായ്നികേഷാണ് (22) വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന് അറിയിച്ചത്.

2018 സെപ്റ്റംബറിൽ യുക്രെയ്ൻ ഹർകീവിലെ നാഷനൽ എയ്റോ സ്പെയ്സ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ പഠനത്തിനാണ് സായ്നികേഷ് യുക്രെയ്‌നിലെത്തിയത്. വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂണിറ്റിൽ അംഗമായാണ് സായ് യുദ്ധത്തിൽ പങ്കെടുക്കുന്നത്. സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സായ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.