Latestകേരളം

എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ പറഞ്ഞു

ഒരുവര്‍ഷത്തിലേറെയായി എട്ടാം ക്ലാസുകാരി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.