അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് മെയ് 17ന്
ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ വാർഡ് പത്ത് കക്കാട്, പയ്യന്നൂർ നഗരസഭ വാർഡ് 9 മുതിയലം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് ആറ് തെക്കേകുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് നീർവ്വേലി എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ നീർവ്വേലി ജനറലും ബാക്കി നാലും സ്ത്രീ സംവരണവുമാണ്.
തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രിൽ 13ന് നിലവിൽ വന്നു. ഏപ്രിൽ 20നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രിൽ 27. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 28. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30. മെയ് 17ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 18ന്.
ഇതു സംബന്ധിച്ച് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ ബീനയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വരണാധികാരികൾ, ഉപവരണാധികാരികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.