അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു.
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം. അമ്മ സുധ അരിവാൾ രോഗിയാണ്. അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.