അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് സഖി വണ്‍ സ്റ്റോപ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, നിയമ ബിരുദം / സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ്/ എന്‍ജിഒ നടത്തുന്ന പ്രോജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, കൗണ്‍സിലിംഗ് രംഗത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യതകള്‍. വണ്‍ സ്റ്റോപ് സെന്ററില്‍ 24 മണിക്കൂറും താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരാവണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2367450.