ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. റിട്ടേണിലെ തെറ്റുകൾ തിരുത്തുന്നതിനായി നികുതിദായകർക്ക് അവസരം നൽകും. ഇതുപ്രകാരം രണ്ടുവർഷത്തിനുളളിൽ നികുതിദായകർക്ക് അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നൽകും.