ഇരവികുളം ദേശീയ ഉദ്യാനം അടച്ചു.
മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് പാര്‍ക്ക് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ അടച്ചത്
പാര്‍ക്കില്‍ വനം വകുപ്പിന്റെ കണക്ക് , 223 വരയാടുകള്‍ ഉണ്ടെന്നാണ്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമല നീലഗിരി താര് എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ്.
രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പാര്‍ക്ക് തുറന്നശേഷം പുനരാരംഭിക്കും. 111 വരയാട്ടിന്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജമലയില്‍ പിറന്നത്.