ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാൽപ്പതിനായിരത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നവംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ദൈനംദിന വർധനവാണിത്.
39,726 കേസുകളാണ് ഒരു ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ചത്. 154 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,15,14,331 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കേരള, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നത്.