ഇ.എം.സി.സി.യുമായി ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി.
യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്കരണ പാർക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്.
ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. കെഎസ്ഐഎന്‍സി എം.ഡി എന്‍ പ്രശാന്ത് ഒപ്പിട്ട കരാറാണ് റദ്ദാക്കിയത്.
ധാരണാപത്രം നിയമവിരുദ്ധവും സര്‍ക്കാര്‍ നയത്തിന് എതിരുമാണെന്ന് കണ്ടെത്തിയതിനാലാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണവും വന്നേക്കും. മത്സ്യവകുപ്പോ, പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്.
400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. കരാര്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.