ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും.അതേസമയം ആറ്റുകാൽ പൊങ്കലയ്ക്ക് റോഡുകളിൽ പൊങ്കാല ഇടാൻ അനുമതി ഇല്ല. ഭക്തജനങ്ങൾ വീടുകളിൽ തന്നെ പൊങ്കാല ഇടണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകിയത്.