ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷിക്കാം
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ അപേക്ഷകളുള്ള പക്ഷം പ്രവേശന പരീക്ഷയുടെ മാര്‍ക്ക്/പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാര്‍ക്ക്, വാര്‍ഷിക വരുമാനം എന്നിവക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ തലത്തില്‍ നിന്നും മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍/പാര്‍ടൈം കണ്ടിഞ്ജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ധനസഹായത്തിന് അര്‍ഹരല്ല. ധനസഹായതുക അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. അപേക്ഷ നല്‍കുന്നതിനായി ംംം.രെവലാല.െംരറ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. കോഴ്സ് ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം(മേലധികാരി സാക്ഷ്യപ്പെടുത്തിയത്). മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്). വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്(മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0497 2700708.