എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി
തിരുവനന്തപുരം:ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും വലത് കാലും വെട്ടുമെന്ന് എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.
എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ ആക്രമിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി സന്ദേശം എത്തിയത്.
കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് എംഎല്എകൈമാറി. ബെന്നി മാര്ട്ടിന് മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്