എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. രജിസ്ട്രേഷന് ഹാജരാകുന്ന ഉദേ്യാഗാർഥികൾക്ക് ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ആധാർ/വോട്ടേഴ്സ് ഐഡി/പാസ്പോർട്ട്/പാൻകാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. പ്രായം 50 വയസിൽ കുറവായിരിക്കണം. താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.