എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് രജിസ്ട്രേഷന് പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിന് നവംബര്‍ 30 വരെ അവസരം. രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന ഉദ്യോഗാര്‍ഥികള്‍, മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരി പഠനാര്‍ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ വിടുതല്‍ ചെയ്തവര്‍ക്കുമാണ് നിബന്ധനകള്‍ക്ക് വിധേയമായി രജിസ്ട്രേഷന് പുതുക്കാന്‍ അവസരം. അപേക്ഷ www.eemployement.kerala.gov.in എന്ന വെബ്സൈറ്റിലെ special renewal ഓപ്ഷന് വഴി ഓണ്‍ലൈനായും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് സഹിതം നേരിട്ടോ ദൂതന് മുഖേനയോ സമര്‍പ്പിക്കാം.