എം കോം മാര്‍ക്കറ്റിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര് ഡിയുടെ കീഴില്‍ കലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂര്‍ (0480 2816270, 8547005078) അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷത്തില്‍ അനുവദിച്ച എം കോം മാര്‍ക്കറ്റിങ്ങ് കോഴ്സിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്ട്രേഷന് ഫീസായി കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.