ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് മിന്നുന്ന വിജയം.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് മിന്നുന്ന വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി രേഷ്മയാണ് യുഡിഫ് കോട്ട തകർത്ത് മിന്നുന്ന വിജയം നേടിയത്.
നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.
എൽ.ഡി.എഫ്. സ്ഥാനാർഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകൾ ലഭിച്ചപ്പോൾ മുൻ പഞ്ചായത്തംഗമായ യു.ഡി.എഫ്. സ്ഥാനാർഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.