ഒന്നര വയസുകാരിയുടെ കാലില്‍ അച്ഛന്‍ തേപ്പുപെട്ടി കൊണ്ടു പൊള്ളലേല്‍പ്പിച്ചു.

തിരുവനന്തപുരം:ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലില്‍ അച്ഛന്‍ തേപ്പുപെട്ടി കൊണ്ടു പൊള്ളലേല്‍പ്പിച്ചു.വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുല്ലൂര്‍ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.

ഫെബ്രുവരി 17നും, ജൂൺ 26നും അഗസ്റ്റിൻ കുഞ്ഞിനെ ഉപദ്രവിച്ചു. ഒന്നര വയസുകാരിരുടെ ഇടതു കാലിൽ മുട്ടിന് താഴെയാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചത്. രണ്ടാം സംഭവത്തിന് ശേഷമാണ് കുട്ടിയുടെ മുത്തശ്ശി പരാതി നൽകിയത്. വിഴിഞ്ഞം മുല്ലൂർ സ്വദേശിയാണ് അറസ്റ്റിലായ അഗസ്റ്റിൻ. പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു.തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.