ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷിക്കാം
തൊഴിൽ വകുപ്പ് വിവിധ മേഖലകളിലായി നൽകുന്ന ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽസ് മിൽ തൊഴിലാളി, കരകൗശല വൈദഗ്ധ്യ പരമ്പരാഗത തൊഴിലാളി, (ഇരുമ്പു പണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺ പാത്ര നിർമ്മാണം) മാനുഫക്ചറിങ്ങ്/പ്രോസസിംഗ് മേഖലയിലെ തൊഴിലാളി (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽമിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മത്സ്യ ബന്ധന വിൽപ്പന തൊഴിലാളി എന്നീ 17 മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകും. മാർച്ച് ഏഴ് വരെ ലേബർ കമ്മീഷണറുടെ പോർട്ടലിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കാനും lc.Kerala.gov.in പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക.