ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ന് വിപണിയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 124.75 പോയന്റ് നഷ്ടത്തിൽ 49,500.01 എന്ന നിലയിലും നിഫ്റ്റി 25.00 പോയന്റ് നഷ്ടത്തിൽ 14,565.40 എന്ന നിലയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്.

വിപണിയിൽ ലിസ്റ്റ് ചെയ്ത 2147 കമ്പനികളുടെ ഓഹരികളിൽ 1095 ഓഹരികൾ ലാഭത്തിലും 971 ഓഹരികൾ നഷ്ടത്തിലും 81 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപനം നടക്കുന്നത്.

ജെ.കെ.ടയർ, അപ്പോളൊ ടയർ, സിയറ്റ്, ടി.വി.എസ്. ശ്രീചക്ര, കജാരിയസർ എന്നിവയുടെ ഓഹരി നേട്ടത്തിലും എസ്.ആർ.എഫ്, ജെ.സി.എച്ച്.എ.സി, സൗത്ത് ബാങ്ക് തുടങ്ങിയ കമ്പനിയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.