ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെൻസെക്സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 61 ഓഹരികൾക്ക് മാറ്റമില്ല.

ഗ്രാസിം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.