കണ്ണപുരത്ത് അനധികൃത മണൽ കടത്ത് വ്യാപകം

കണ്ണപുരം:കഴിഞ്ഞ ദിവസങ്ങളിൽ കണ്ണപുരം പൊലീസ് പിടികൂടിയത് അനധികൃതമായി മണക്കടത്തുകയായിരുന്ന മൂന്നോളാം ലോറികൾ. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ പരിശോധനയിലാണ് കണ്ണപുരം അയ്യോത്ത് നിന്നും രണ്ട് ടിപ്പർ ലോറികൾ പിടികൂടിയത് പൊലീസിനെ കണ്ട് ഡ്രൈവർമാർ ലോറികൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

മാട്ടൂൽ കടപ്പുറത്തുനിന്ന് അനധികൃതമായി കടൽ പൂഴി ശേഖരിച്ച് ചെറുകുന്ന് കണ്ണപുരം ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു.മടക്കര മാട്ടൂൽ കേന്ദ്രീകരിച് അനധികൃത മണൽകടത്ത് സംഘങ്ങൾ വ്യാജ പാസുകൾ ഉപയോഗിച്ച്പോലും മണൽ കടത്തുന്ന രഹസ്യ വിവരത്തെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന കരശനമാക്കുമെന്ന് കണ്ണപുരം പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത മണൽ ലോറികൾ തുടർനടപടിക്കായി കലക്ടർക്ക് വിട്ടുനൽകും