കണ്ണൂരിൽ 632 പേര്‍ക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കി
ജില്ലയില്‍ ചൊവ്വാഴ്ച് 632 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കി. ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്- 79, ജില്ലാ ആശുപത്രി- 70, തലശ്ശേരി ജനറല്‍ ആശുപത്രി- 66, ഇരിട്ടി താലൂക്ക് ആശുപത്രി- 40, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി- 48, മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രം- 85, മാങ്ങാട്ടുപറമ്പ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്ര്- 53, ആസ്റ്റര്‍ മിംസ് കണ്ണൂര്‍- 105, എകെജി ആശുപത്രി- 86. ഇതോടെ ജില്ലയില്‍ ആകെ 1989 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കി.
കുത്തിവെപ്പിനു ശേഷമുള്ള അരമണിക്കൂര്‍ നിരീക്ഷണ സമയത്തിനു ശേഷവും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഒരു കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക. അടുത്ത കുത്തിവെപ്പ് നാളെ (വ്യാഴാഴ്ച) മലബാര്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ ആശുപത്രി കണ്ണൂര്‍, മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, പെരിങ്ങോം താലൂക്ക് ആശുപത്രി, മട്ടന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കണ്ണൂര്‍, ജിംകെയര്‍ ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുനേരം 5 വരെ നടക്കും. ഗുണഭോക്താക്കള്‍ക്ക് അവരവരുടെ കുത്തിവെപ്പ് കേന്ദ്രവും തീയതിയും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നതാണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.