കതിരൂർ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിച്ചു.18ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടികൊണ്ടാണ് മിന്നുന്ന വിജയം നേടിയത്. 18 വാര്‍ഡുളള പഞ്ചായത്തില്‍ സിപിഐഎം 16 വാര്‍ഡിലും സിപിഐ രണ്ടിലുമാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് 17 വാര്‍ഡിലും ബിജെപി 15 വാര്‍ഡിലും മത്സരിച്ചിരുന്നു.