കിസാൻ കോൺഗ്രസ്സ് മാടായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളുടെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ്സ് മാടായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

കാർഷകരെ ആത്മഹത്യ യിലേക്ക് നയിക്കുന്ന നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വൂ കരിക്കുന്നത്.സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പി പി കരുണാകരൻ പറഞ്ഞു.
കിസാൻ കോൺസ്സ് മാടായി മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്.

കിസാൻ കോൺഗ്രസ്സ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് കെ.കുമാരൻ അദ്യക്ഷത വഹിച്ചു. എം വി ഗംഗാധരൻ, സുധീർവെങ്ങര, റജിനോൾഡ് പോൾ, കെ പി നാരായണൻ, പരത്തി ഭാസ്കരൻ ,എം വി പ്രഭാകരൻ, ഇ പി ബാലൻ ഇടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *