കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്.

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്

കുഞ്ഞിന്റെ അവകാശവാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ദത്തെടുപ്പ് നടപടികൾ നിർത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കിൽ കേസിൽ ഹൈക്കോടതിയെ സമീപിക്കാനും കുഞ്ഞിന്റെ അമ്മ അനുപമ ആലോചിക്കുന്നുണ്ട്