കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു
കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്മെന്റ് സ്കൂളിലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.