കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി
കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇപ്പോഴത്തെ നിയമപ്രകാരം ആര്‍ക്കു വേണമെങ്കിലും ഈ ലൈനില്‍ കൂടി വിതരണം നടത്താം. ഇനി ഉപയോക്താക്കള്‍ക്ക് നിരക്ക് കൂട്ടിക്കൊടുത്ത് നിലനില്ക്കാനാവില്ല. പുറത്ത് നിരക്ക് കുറച്ച് കൊടുക്കാന്‍ ആളുണ്ടാവും. അവരോടു മത്സരിക്കണമെങ്കില്‍ നിരക്ക് കുറച്ചു തന്നെ വൈദ്യുതി കൊടുക്കണം. അത്തരം ചിന്തകളാണ് വരേണ്ടത്. സ്വകാര്യ കമ്പനികള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.