കേരളത്തിൽ കുട്ടികളിലെ വളർച്ചമുരടിപ്പ് 23.4 ശതമാനമെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ 23.4 ശ​ത​മാ​ന​ത്തി​നും വ​ള​ർ​ച്ച​മു​ര​ടി​പ്പു​ണ്ടെ​ന്ന് കേ​ന്ദ്ര വ​നി​ത ശി​ശു വി​ക​സ​ന മ​ന്ത്രി സ്മൃ​തി ഇ​റാ​നി ലോ​ക്സ​ഭ​യി​ൽ ബെ​ന്നി ബ​ഹ​നാ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​ഞ്ഞു.

അ​ഞ്ചു വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​മു​ര​ടി​പ്പ് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബി​ഹാ​റി​ലാ​ണ്; 42.9 ശ​ത​മാ​നം. 20 ശ​ത​മാ​ന​മു​ള്ള പു​തു​ച്ചേ​രി​യി​ലാ​ണ്​ ഏ​റ്റ​വും കു​റ​വ്. ഇ​തേ പ്രാ​യ​ക്കാ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഭാ​ര​ക്കു​റ​വി​ൽ 41 ശ​ത​മാ​ന​മു​ള്ള ബി​ഹാ​റാ​ണ്​ മു​ന്നി​ലു​ള്ള​ത്.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ൽ 15 മു​ത​ൽ 49 വ​രെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഝാ​ർ​ഖ​ണ്ഡാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ 26.2 ശ​ത​മാ​നം സ്ത്രീ​ക​ളി​ലാ​ണ് പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്. ഏ​റ്റ​വും കു​റ​വ് ല​ഡാ​ക്കി​ലാ​ണ്. ഇ​വി​ടെ 4.2 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​ണ് പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​തെ​ന്നും ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി